നരേന്ദ്ര മോദി ഭരണത്തിൽ ഭാരതം  വികസനത്തിന്റെ പറുദീസ ആകുമ്പോൾ പിണറായി ഭരണത്തിൽ കേരളം തീവ്രവാദത്തിന്റെ കേന്ദ്രം  ആകുന്നു - ബി ജെ പി 

 

നരേന്ദ്ര മോദി ഭരണത്തിൽ ഭാരതം  വികസനത്തിന്റെ പറുദീസ ആകുമ്പോൾ പിണറായി ഭരണത്തിൽ കേരളം തീവ്രവാദത്തിന്റെ കേന്ദ്രം  ആകുന്നു - ബി ജെ പി 

നരേന്ദ്ര മോദി ഭരണത്തിൽ ഭാരതം  വികസനത്തിന്റെ പറുദീസ ആകുമ്പോൾ  പിണറായി ഭരണത്തിൽ കേരളം തീവ്രവാദത്തിന്റെ കേന്ദ്രം  ആയി മാറുക ആണ് എന്ന് ബി. ജെ. പി ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ പറഞ്ഞു.vഅതിന്റെ പ്രധാന കാരണം നരേന്ദ്ര മോഡിയുടെ ഭരണം ജനങ്ങൾക്ക് വേണ്ടിയാണെങ്കിൽ  പിണറായി ഭരണം തീവ്രവാദികൾക്ക് വേണ്ടിയാണ് എന്നതാണ്.

നരേന്ദ്ര മോദി യുടെ ജനക്ഷേമ പദ്ധതികൾക്ക്  പിണറായി സർക്കാർ തുരങ്കം വെക്കുകയാണ്. കേന്ദ്രത്തിന്റെ ജനോപകാര പദ്ധതികൾ എല്ലാം ആട്ടിമറിക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാർ സംസ്ഥാനത്തെ   തീവ്രവാദികൾക്ക്  പണയപ്പെടുത്താൻ ശ്രമിക്കുകയാണ്.  എണ്ണിയാൽ ഒടുങ്ങാത്ത കേന്ദ്ര പദ്ധതികൾ എല്ലാം പേരുമാറ്റി സ്വന്തം പേരിൽ അവതരിപ്പിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെയും സി. പി. എമ്മിന്റെയും  അവസാനത്തെ ഭരണം  ആണ് ഇത് അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി സർക്കാരിന്റെ  ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനു വേണ്ടി പുതിയ കേരളം മോദിക്കൊപ്പം എന്ന സന്ദേശവുമായി   എൻ.ഡി.എ. ആലപ്പുഴ ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിൽ   കൈതവന ജംഗ്ഷനിൽ നടന്ന  ജനപഞ്ചായത്ത്  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. കളർകോട്  ഏരിയ പ്രസിഡന്റ്‌ സി.അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി. മുല്ലയ്ക്കൽ മണ്ഡലം പ്രസിഡന്റ്‌ ആർ.കണ്ണൻ മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം ജനറൽ സെക്രട്ടറിമ്മാരായ എസ്.സുമേഷ്,     എസ്. അജയകുമാർ,മണ്ഡലം വൈസ് പ്രസിഡന്റ്‌ ബിജു തുണ്ടിൽ, എസ്. ഹരികൃഷ്ണൻ , സോഷ്യൽ മീഡിയ ജില്ലാ കൺവീനർ ജി. ഹരിനാരായണൻ, മണ്ഡലം ട്രഷറർ ഡാനിരാജ്, ലിങ്ക്വസ്റ്റിക് മൈനോറിറ്റി മോർച്ച സംസ്ഥാന സെൽ  കോ-കൺവീനർ എ.ഡി.പ്രസാദ് കുമാർ പൈ, ജില്ലാ കമ്മറ്റി അംഗം വിനോദ് കുമാർ,മണ്ഡലം സെക്രട്ടറി ജി.രമേശൻ, വി.ആർ. വിനോദ്, ആർ.സുമ, ബി.ജെ.പി. തിരുവമ്പാടി ഏരിയ പ്രസിഡന്റ് ജി.സുജിത്ര, ജനറൽ സെക്രട്ടറി വിജു കുമാർ, ബി.ജെ.പി. കുതിരപന്തി ഏരിയ പ്രസിഡന്റ് സി. സഞ്ജീവ്, ജനറൽ സെക്രട്ടറി എൽ. രാഹുൽ, ബി.ജെ.പി. ആലിശ്ശേരി ഏരിയ പ്രസിഡന്റ് അനീഷ് രാജ്, സോഷ്യൽ മീഡിയ മണ്ഡലം കൺവീനർ വസന്ത ഗിരി, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ്‌ രാജലക്ഷ്മി,ജനറൽ സെക്രട്ടറി ബീന മുരുകൻ, യുവവേർച്ച ഐ.ടി. സെൽ ജില്ല കൺവീനർ അനന്തു.ആർ. കൃഷ്ണ, മണ്ഡലം സെൽ കൺവീനർ ജെ.സജിത് കുമാർ,എന്നിവർ സംസാരിച്ചു.