ശബരിമലയിലെ തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞതില്‍ അസ്വാഭാവികത ഉണ്ടോ എന്ന് അന്വേഷിക്കാന്‍ ദേവസ്വം മന്ത്രിയുടെ നിര്‍ദേശം

വ്യാഴാഴ്ച ശബരിമലയില്‍ എത്തിയത് 46603 തീര്‍ത്ഥാടകരാണ്. ബുധനാഴ്ചയും വിര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ണമായിരുന്നെങ്കിലും 37,000 തീര്‍ഥാടകര്‍ മാത്രമാണ് ദര്‍ശനത്തിന് എത്തിയത്.

 


കഴിഞ്ഞദിവസങ്ങളില്‍ വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവരുടെ എണ്ണവും ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണവും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു.

ശബരിമലയിലെ തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞതില്‍ അസ്വാഭാവികത ഉണ്ടോ എന്ന് അന്വേഷിക്കാന്‍ ദേവസ്വം മന്ത്രിയുടെ നിര്‍ദേശം. എഡിജിപി പി വിജയനോടും ദേവസ്വം ബോര്‍ഡിനോടും അന്വേഷണം നടത്താനാണ് ദേവസ്വം മന്ത്രി കെ മുരളീധരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


കഴിഞ്ഞദിവസങ്ങളില്‍ വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവരുടെ എണ്ണവും ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണവും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

ദിവസവും വിര്‍ച്വല്‍ ക്യൂ വഴി 66,000 പേര്‍ക്കാണ് ശബരിമലയില്‍ ദര്‍ശനത്തിന് അവസരമുള്ളത്. ജനുവരി 9 വരെയുള്ള എല്ലാദിവസത്തേക്കും വിര്‍ച്വല്‍ ക്യൂ ബുക്കിങ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍, വ്യാഴാഴ്ച ശബരിമലയില്‍ എത്തിയത് 46603 തീര്‍ത്ഥാടകരാണ്. ബുധനാഴ്ചയും വിര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ണമായിരുന്നെങ്കിലും 37,000 തീര്‍ഥാടകര്‍ മാത്രമാണ് ദര്‍ശനത്തിന് എത്തിയത്.