ആട്ടിന്‍കുന്ന് പള്ളിയിലെ സംഘര്‍ഷത്തില്‍ റബര്‍ മരങ്ങള്‍ നശിപ്പിച്ചത് കേരളത്തിന് അപമാനം ; ഓര്‍ത്തഡോക്സ് സഭ
പാത്രിയാര്‍ക്കീസ് ബാവയുടെ കേരള സന്ദര്‍ശന വേളയില്‍ ആഹ്വാനം ചെയ്ത സമാധാനം ഇതാണോ എന്നും വാര്‍ത്താക്കുറിപ്പിലൂടെ മെത്രാപ്പോലീത്ത ചോദിച്ചു.
Nov 22, 2026, 06:23 IST
സമാധാനത്തിന്റെ ദൂതുമായി നില്‍ക്കേണ്ട വൈദികര്‍ തന്നെ സഹോദരങ്ങളെ കല്ലുകൊണ്ട് എറിയുന്നത് ക്രൈസ്തവ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
ആട്ടിന്‍കുന്ന് പള്ളിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് റബര്‍ മരങ്ങള്‍ നശിപ്പിച്ച സംഭവം കേരളത്തിന് അപമാനകരമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ. കോടതി വിധിപ്രകാരം പള്ളിയില്‍ അധികാരം ഓര്‍ത്തഡോക്സ് സഭയ്ക്കാണ്. എന്നിരിക്കെ, ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സംശയിക്കുന്നതായി സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഡോ. യൂഹന്നാന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.
സമാധാനത്തിന്റെ ദൂതുമായി നില്‍ക്കേണ്ട വൈദികര്‍ തന്നെ സഹോദരങ്ങളെ കല്ലുകൊണ്ട് എറിയുന്നത് ക്രൈസ്തവ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാത്രിയാര്‍ക്കീസ് ബാവയുടെ കേരള സന്ദര്‍ശന വേളയില്‍ ആഹ്വാനം ചെയ്ത സമാധാനം ഇതാണോ എന്നും വാര്‍ത്താക്കുറിപ്പിലൂടെ മെത്രാപ്പോലീത്ത ചോദിച്ചു.