ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല'; കാലടി സര്‍വകലാശാലയില്‍ വീണ്ടും പ്രതിഷേധം


കാലടി സര്‍വകലാശാലയിലെ പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.

 

എസ്എഫ്‌ഐ പ്രവര്‍ത്തകരായ 10 വിദ്യാര്‍ഥികകള്‍ക്കാണ് പരീക്ഷ എഴുതേണ്ടത്.

കാലടി സര്‍വകലാശാലയില്‍ വീണ്ടും പ്രതിഷേധം. സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികളെ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതി. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ട സൈറ്റ് ഓപ്പണാക്കി നല്‍കിയില്ല. നവംബര്‍ നാലിനാണ് പരീക്ഷ. രജിസ്റ്റര്‍ ചെയ്യേണ്ട സൈറ്റ് നേരത്തെ ക്ലോസ് ചെയ്തിരുന്നു.

എസ്എഫ്‌ഐ പ്രവര്‍ത്തകരായ 10 വിദ്യാര്‍ഥികകള്‍ക്കാണ് പരീക്ഷ എഴുതേണ്ടത്.


കാലടി സര്‍വകലാശാലയിലെ പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഉടനെ തന്നെ പരീക്ഷാ ഫീസ് അടയ്ക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ തുടരുന്നതിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മഹാരാജാസില്‍ മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.