രാഹുല് ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്ശം; ആര് ശ്രീലേഖയ്ക്കെതിരെ ഡിജിപിക്ക് പരാതി നല്കി യൂത്ത് കോണ്ഗ്രസ്
രാഹുല് ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്ശം; ആര് ശ്രീലേഖയ്ക്കെതിരെ ഡിജിപിക്ക് പരാതി നല്കി യൂത്ത് കോണ്ഗ്രസ്
മനഃപൂര്വ്വം രാഹുല്ഗാന്ധിയുടെ സല്പ്പേരിനെയും വിശ്വാസ്യതയെയും ഹനിക്കുന്നതിനും അപകീര്ത്തിപ്പെടുത്തുന്നതിനും വേണ്ടി നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായാണ് പരാമര്ശം.
കേവലം രാഷ്ട്രീയ വിമര്ശത്തിന്റെ പരിധിയില് ഉള്ളതാണെന്ന് കരുതുന്നില്ലെന്നും വിഷ്ണു പരാതിയില് ആരോപിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്ശത്തില് ബിജെപി കൗണ്സിലര് ആര് ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില് ആണ് പരാതി നല്കിയത്. രാഹുലിനെതിരായ ശ്രീലേഖയുടെ പരാമര്ശം അതീവ ഗൗരവത്തോടെ പരിശോധിക്കേണ്ട വിഷയമാണെന്നും കേവലം രാഷ്ട്രീയ വിമര്ശത്തിന്റെ പരിധിയില് ഉള്ളതാണെന്ന് കരുതുന്നില്ലെന്നും വിഷ്ണു പരാതിയില് ആരോപിച്ചു.
മനഃപൂര്വ്വം രാഹുല്ഗാന്ധിയുടെ സല്പ്പേരിനെയും വിശ്വാസ്യതയെയും ഹനിക്കുന്നതിനും അപകീര്ത്തിപ്പെടുത്തുന്നതിനും വേണ്ടി നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായാണ് പരാമര്ശം. താണ്ഡവം എന്നത് ഹിന്ദു പുരാണത്തിലെ ശിവ ഭഗവാന് അവതരിപ്പിക്കുന്ന ഉഗ്രവും ഊര്ജസ്വലവുമായ ഒരു ദിവ്യ നൃത്തം ആണ്. ''മയക്കുമരുന്ന് അമിതമായി ഉള്ളില് ചെല്ലുമ്പോഴുള്ള താണ്ഡവം'' നടത്തിയെന്ന പരാമര്ശം ഹൈന്ദവ വിശ്വാസികളെയും ഒരുപോലെ അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്നും പരാതിയില് പരാമര്ശിക്കുന്നു.