ശക്തമായ സമരത്തിലൂടെ ആവശ്യങ്ങള്‍ നേടിയെടുക്കും ; വളര്‍മതി
നടത്താത്ത പ്രതിഷേധത്തിന് പേരില്‍ എഫ്ഐആര്‍ ഇടുന്നു.
ഇന്നലെ നീചമായ പ്രവര്‍ത്തനമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
സമരം അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നു എന്ന് എല്‍പിഎസ്ടി സമര സമിതി കണ്‍വീനര്‍ വളര്‍മതി. നടത്താത്ത പ്രതിഷേധത്തിന് പേരില്‍ എഫ്ഐആര്‍ ഇടുന്നു.
ഇന്നലെ നീചമായ പ്രവര്‍ത്തനമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പാവപ്പെട്ടവനെ എന്തും ചെയ്യാം എന്ന നിലപാടാണ് സര്‍ക്കാരെന്നും വളര്‍മതി കുറ്റപ്പെടുത്തി. ശക്തമായ സമരത്തിലൂടെ ആവശ്യങ്ങള്‍ നേടിയെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'ഇന്നലെ സമാധാനപരമായി സമരം ചെയ്യവേയാണ് പൊലീസുകാര്‍ വലിച്ചിഴച്ചു കൊണ്ടുപോയത്. ശരീരം മുഴുവന്‍ ഇപ്പോഴും വേദനയാണ്. ആറു ദിവസം നിരാഹാരം കിടന്ന വ്യക്തിയെ ഇങ്ങനെയാണോ അഡ്മിറ്റ് ചെയ്യാന്‍ കൊണ്ടുപോകുന്നത്. വെയില് കൊണ്ടുള്ള തളര്‍ച്ച മാത്രമാണ് ഇന്നലെ ഉണ്ടായിരുന്ന'തെന്നും വളര്‍മതി വിശദീകരിച്ചു. ജനാധിപത്യ ഇന്ത്യയില്‍ നടക്കേണ്ട കാര്യം ഇതൊക്കെയാണോ എന്ന് ചോദിച്ച അവര്‍ ഏതൊക്കെ സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുമെന്നും ചോദ്യമുയര്‍ത്തി. ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ ഫോണ്‍ വരെ പിടിച്ചു വാങ്ങി. അധികാരത്തിന്റെ ഹുങ്ക് കൈയില്‍ വെച്ചാല്‍ മതിയെന്നും ഇതിനെതിരെ ജനങ്ങള്‍ വിധിയെഴുതുന്ന ദിനം വരുമെന്നും വളര്‍മതി മുന്നറിയിപ്പ് നല്കി. മരണം സംഭവിച്ചാലും ഇവിടെ തന്നെ സമരം തുടരും. നാളെ യുവജനങ്ങള്‍ അണിനിരക്കുന്ന ശക്തമായ സമരം നടക്കുമെന്നും അവര്‍ വ്യക്തമാക്കി.