ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം;  പിണറായി അടക്കമുള്ള സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ സിജെപി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്. പിണറായി വിജയന്‍, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, എന്നിവരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു.

 

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ സിജെപി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്. പിണറായി വിജയന്‍, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, എന്നിവരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള ഹൈസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. നടക്കുന്നത് ജനാധിപത്യ ധ്വംസനമെന്ന് പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സിജെപി സമരത്തിന് പിന്തുണ കൊടുക്കേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമരവേദിയിലേക്ക് എത്തുംമുൻപേ തന്നെ നൂറുകണക്കിന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് മാറ്റി. കേന്ദ്ര സായുധ സേനാ വിഭാഗങ്ങൾ അടക്കം അര ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. 45 മെട്രോ സ്റ്റേഷനുകൾ അടച്ചു. 254 ട്രെയിനുകൾ റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്തു. കൊണാട്ട് പ്ലേസിന് ചുറ്റുമുള്ള മാർക്കറ്റുകൾ അടച്ചു. ജൻപഥ് ജംഗ്ഷന്റെ 4 കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് റദ്ദാക്കി.