ദോശ കൊടുക്കാന്‍ വൈകി, തട്ടുകട തല്ലിത്തകര്‍ത്തു ; രണ്ടുപേര്‍ അറസ്റ്റില്‍
ദോശ കൊടുക്കാന്‍ വൈകിയതിന്റെ പേരില്‍ തട്ടുകട തല്ലിത്തകര്‍ത്തു.സംഭവത്തില്‍ രണ്ടുപേരെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് ഇരവിച്ചിറ സ്വദേശി അജി (46), രമേശന്‍ (44) എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ ഒളിവിലാണ്.
കട നടത്തിപ്പുകാരായ ദമ്പതിമാരെ ഉപദ്രവിക്കുകയും ചില്ല് അലമാരയും മറ്റ് ഉപകരണങ്ങളും അടിച്ചുതകര്‍ക്കുകയും ചെയ്തു
കൊല്ലം: ദോശ കൊടുക്കാന്‍ വൈകിയതിന്റെ പേരില്‍ തട്ടുകട തല്ലിത്തകര്‍ത്തു.സംഭവത്തില്‍ രണ്ടുപേരെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് ഇരവിച്ചിറ സ്വദേശി അജി (46), രമേശന്‍ (44) എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ ഒളിവിലാണ്.
കട നടത്തിപ്പുകാരായ ദമ്പതിമാരെ ഉപദ്രവിക്കുകയും ചില്ല് അലമാരയും മറ്റ് ഉപകരണങ്ങളും അടിച്ചുതകര്‍ക്കുകയും ചെയ്തു. ശൂരനാട് കോയിക്കല്‍ ചന്തയിലെ തട്ടുകടയില്‍ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അക്രമം. മനാഫും ഭാര്യയും ചേര്‍ന്ന നടത്തുന്ന കടയിലെത്തിയ ഇവര്‍ കഴിക്കാന്‍ ദോശ ആവശ്യപ്പെട്ടു.
എന്നാല്‍ ആദ്യം വന്നവര്‍ക്ക് ഭക്ഷണം കൊടുത്തു. അത് മൂന്നംഗസംഘം ചോദ്യംചെയ്തു. ദോശ നല്‍കാന്‍ താമസിച്ചെന്ന് പറഞ്ഞ് വാക്കേറ്റവും കൈയാങ്കളിയുമായി. ക്ഷുഭിതരായ പ്രതികള്‍ അലമാരയുടെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും കിട്ടിയതെല്ലാം നശിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.
സംഭവമറിഞ്ഞ് ശൂരനാട് പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ പൊലീസുമായും പ്രതികള്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. സംഘര്‍ഷത്തിനിടെ അജിക്ക് മറിഞ്ഞു വീണ് തലയ്ക്ക് പരിക്കേറ്റു. അതിനിടെ സ്ഥലത്തു നിന്നും കടന്നുകളഞ്ഞ രമേശനെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നൈണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കിയെന്നും, അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.