'ചോദ്യങ്ങള്‍ക്ക് വേഗത്തില്‍ ഉത്തരം പറയാൻ വൈകി',മകളെ വടികൊണ്ടടിച്ച് മര്‍ദ്ദിച്ചു; എറണാകുളത്ത് അമ്മക്കെതിരെ കേസ്
പഠിക്കുന്നതിനിടെ ചോദ്യങ്ങള്‍ക്ക് വേഗത്തില്‍ ഉത്തരം പറയാൻ വൈകിയതിന് മർദ്ദിച്ചുവെന്ന ഒമ്പത് വയസ്സുകാരിയുടെ പരാതിയില്‍ അമ്മക്കെതിരെ പൊലീസ് കേസെടുത്തു.മൂവാറ്റുപുഴ പൊലീസാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്തത്.
ആദ്യ സംഭവമല്ലെന്നും മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പഠിക്കുന്നതിനിടെ കഴുത്തില്‍ കുത്തിപ്പിടിച്ച് വേദനിപ്പിച്ചിരുന്നതായും കുട്ടി പൊലീസിനോട് പറഞ്ഞു.
എറണാകുളം : പഠിക്കുന്നതിനിടെ ചോദ്യങ്ങള്‍ക്ക് വേഗത്തില്‍ ഉത്തരം പറയാൻ വൈകിയതിന് മർദ്ദിച്ചുവെന്ന ഒമ്പത് വയസ്സുകാരിയുടെ പരാതിയില്‍ അമ്മക്കെതിരെ പൊലീസ് കേസെടുത്തു.മൂവാറ്റുപുഴ പൊലീസാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്തത്.
ഇടത് കൈമുട്ടിന് മുകളില്‍ കൈകൊണ്ട് അടിക്കുകയും ഇടത് കാലിന്റെ തുടയില്‍ വടികൊണ്ട് അടിക്കുകയും ചെയ്തതായും കുട്ടി മൊഴി നല്‍കി.തുടർച്ചയായ മർദനവും മാനസിക പീഡനവും സഹിക്കാൻ കഴിയാത്തതിനെ തുടർന്നാണ് തിങ്കളാഴ്ച പിതാവിനൊപ്പം കുട്ടി മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്ത വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളും ചേർത്താണ് കേസ് എടുത്തത്.ആദ്യ സംഭവമല്ലെന്നും മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പഠിക്കുന്നതിനിടെ കഴുത്തില്‍ കുത്തിപ്പിടിച്ച് വേദനിപ്പിച്ചിരുന്നതായും കുട്ടി പൊലീസിനോട് പറഞ്ഞു.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിലവിലുള്ള നിയമങ്ങള്‍ കർശനമായി നടപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മൂവാറ്റുപുഴ പൊലീസ് അറിയിച്ചു. കുട്ടിയുടെ മൊഴിയും മെഡിക്കല്‍ പരിശോധന റിപ്പോർട്ടും അടക്കമുള്ള തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രമേ കൂടുതല്‍ നടപടികള്‍ ഉണ്ടാകൂ.