മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തിപരാമര്‍ശം; കേസെടുത്ത് പൊലീസ്

മുഖ്യമന്ത്രി വി ഡി സതീശനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ആള്‍ക്കെതിരെ കേസെടുത്ത് കോഴിക്കോട് സൈബര്‍ പൊലീസ്.നിതിന്‍ കക്കാടത്ത് എന്ന ഐഡിയില്‍ ആണ് അപകീര്‍ത്തി പരാമര്‍ശം നടത്തിയത്.

 

നിതിന്‍ കക്കാടത്ത് എന്ന ഐഡിയില്‍ ആണ് അപകീര്‍ത്തി പരാമര്‍ശം നടത്തിയത് 

കോഴിക്കോട്: മുഖ്യമന്ത്രി വി ഡി സതീശനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ആള്‍ക്കെതിരെ കേസെടുത്ത് കോഴിക്കോട് സൈബര്‍ പൊലീസ്.നിതിന്‍ കക്കാടത്ത് എന്ന ഐഡിയില്‍ ആണ് അപകീര്‍ത്തി പരാമര്‍ശം നടത്തിയത്. 

ബേപ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജീവന്‍ കെ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. കമന്റ് ബോക്‌സിലാണ് പരാമര്‍ശം നടത്തിയത്.ലഹള ഉണ്ടാക്കുന്നതും പൊതുസമൂഹത്തിൽ കലഹം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പോസ്റ്റിട്ടുവെന്നാണ് വകുപ്പ് ചുമത്തിയിട്ടുള്ളത്.

അതേസമയം, പോസ്റ്റ് ചെയ്ത  ഐഡിയുടെ ഉടമയെ കണ്ടെത്തിയിട്ടില്ല. കമ്മീഷണർക്ക് നൽകിയ പരാതി സൈബർ എസിപിക്ക് കൈമാറി. കേസിൽ എഫ്ഐആർ ഇട്ടിട്ടുണ്ട്. സൈബർ എസിപിയാണ് എഫ്ഐആർ ഇട്ടത്.