ദീപക്ക് ജീവനൊടുക്കിയ സംഭവം; ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു.കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വൈകിട്ട് 5 മണി വരെ ഷിംജിതയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

 

കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വൈകിട്ട് 5 മണി വരെ ഷിംജിതയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു.കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വൈകിട്ട് 5 മണി വരെ ഷിംജിതയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

ദീപക്കിന്റെ മരണത്തില്‍ കുടുംബം നല്‍കിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ആത്മഹത്യ ചെയ്തത്.