ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയും, ദീപക്കും ബസില്‍ കയറിയതു മുതലുള്ള ദൃശ്യങ്ങള്‍ ശേഖരിക്കാൻ പോലീസ്, വിശദമായി അന്വേഷിക്കും

ദീപക് ബസിൽ കയറിയത് മുതലുള്ള ദൃശ്യങ്ങൾ പരിശോധിക്കാനാണ് പോലീസ് തീരുമാനം.

 

പോലീസ് കേസെടുത്തതിന് പിന്നാലെ ആരോപണം ഉന്നയിച്ച യുവതി ഷിംജിത ഒളിവിലാണ്.

കോഴിക്കോട്: ലൈംഗിക അതിക്രമം കാട്ടി എന്നാരോപിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ  പ്രദർശിപ്പിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത കോഴിക്കോട് സ്വദേശി ദീപകിന്റെ മരണത്തിൽ വിശദമായ അന്വേഷണത്തിന് പോലീസ്. ദീപക് ബസിൽ കയറിയത് മുതലുള്ള ദൃശ്യങ്ങൾ പരിശോധിക്കാനാണ് പോലീസ് തീരുമാനം. പോലീസ് കേസെടുത്തതിന് പിന്നാലെ ആരോപണം ഉന്നയിച്ച യുവതി ഷിംജിത ഒളിവിലാണ്.

ബസിൽ  വച്ച് ലൈംഗിക അതിക്രമം കാട്ടി എന്നാരോപിച്ചാണ് യുവതി വീഡിയോ എടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടത്. വിവാദമായതോടെ  വീഡിയോ യുവതി അക്കൗണ്ടിൽ നിന്നും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഷിംജിതയും, ദീപക്കും ബസില്‍ കയറിയതു മുതലുള്ള ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുമെന്നാണ് വിവരം. അതിനായി ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതി ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരുന്നത് എഡിറ്റ് ചെയ്ത വീഡിയോകള്‍ ആണെന്ന് പൊലീസ് സൂചിപ്പിച്ചു. അതിനാല്‍ യുവതിയുടെ ഫോണ്‍ കണ്ടെത്തി വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. കേസില്‍ സൈബര്‍ വിദഗ്ധരുടെ സഹായവും അന്വേഷണ സംഘം തേടിയിട്ടുണ്ട്.