ദീപക്കിന്റെ ആത്മഹത്യ...ബലാത്സംഗ ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ,യുവതിയെ പിന്തുണച്ചവര്‍ക്കെതിരെയും മോശം പരാമർശം 

തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അജയ് മാരാര്‍ ആണ് വീഡിയോയിലൂടെ ബലാത്സംഗ ആഹ്വാനവുമായി രംഗത്തെത്തിയത്. 

 

തൊടുപുഴ: ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ   കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ ബലാത്സംഗ ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അജയ് മാരാര്‍ ആണ് വീഡിയോയിലൂടെ ബലാത്സംഗ ആഹ്വാനവുമായി രംഗത്തെത്തിയത്. 

പീഡനക്കേസില്‍ ജയിലില്‍ പോയാല്‍ എന്തിനാണ് പേടിക്കുതെന്ന് ഇയാള്‍ ചോദിക്കുന്നു.  എന്ത് കേസില്‍ ജയിലില്‍ പോയാലും കുറ്റവാളികൾക്ക് സന്മനസുള്ള നമ്മുടെ സര്‍ക്കാര്‍  620 രൂപവെച്ച് നല്‍കുമെന്ന് ഇയാള്‍ ജയില്‍പുള്ളികളുടെ വേതനം വര്‍ധിപ്പിച്ച നടപടിയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു. ഇത്തരം ദുരനുഭങ്ങള്‍ ആണുങ്ങള്‍ക്ക് ഇനിയും നേരിടേണ്ടി വരും. മരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ അവരാദം പറയുന്നവരെ 'നേരെ ചെന്ന് ബലാത്സംഗം' ചെയ്യണമെന്നാണ് ഇയാള്‍ പറയുന്നത്. അതിന് ശേഷം മരിക്കണം. ഒരു കുറ്റവും ചെയ്യാതെ മരിക്കേണ്ട കാര്യമില്ല. ഇങ്ങനെ സംഭവമുണ്ടായാല്‍ സ്ത്രീകള്‍ അതീജിവിതയാകുമെന്നും പുരുഷന്മാര്‍ അവരാദിയായിമാറും. ആ അവസ്ഥയ്ക്ക് മാറ്റം വരണമെന്നും ഇയാള്‍ പറയുന്നുണ്ട്. സംഭവത്തിൽ യുവതിയെ പിന്തുണച്ചവര്‍ക്കെതിരെയും ഇയാള്‍ മോശം പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്.

ദീപക്കിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷിംജിതയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയതായാണ് വിവരം.