'തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെ; മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് അടൂർ പ്രകാശ്

യുഡിഎഫിൽ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ലെന്നും നിർണ്ണായക തീരുമാനങ്ങൾ പോലും മുന്നണി കൺവീനറായ താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും തുറന്നടിച്ച് അടൂർ പ്രകാശ് എംപി.

 

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തായിരുന്നു മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് അടൂര്‍ പ്രകാശ് വാര്‍ത്താ സമ്മേളനം നടത്തിയത്.

 

 

തിരുവനന്തപുരം: യുഡിഎഫിൽ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ലെന്നും നിർണ്ണായക തീരുമാനങ്ങൾ പോലും മുന്നണി കൺവീനറായ താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും തുറന്നടിച്ച് അടൂർ പ്രകാശ് എംപി. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തായിരുന്നു മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് അടൂര്‍ പ്രകാശ് വാര്‍ത്താ സമ്മേളനം നടത്തിയത്.

നിലവിലെ സ്ഥിതിഗതികളിൽ കടുത്ത അതൃപ്തി പരസ്യമാക്കിയ അദ്ദേഹം, മുന്നണിയിലുണ്ടാകുന്ന അവഗണനയും വീഴ്ചകളും എഐസിസി നേതൃത്വത്തെ ധരിപ്പിക്കുമെന്നും വ്യക്തമാക്കി.ബോര്‍ഡ്, കോര്‍പറേഷന്‍ നിയമനങ്ങള്‍ നടന്നത് ചര്‍ച്ചയില്ലാതെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണ പരിഷ്‌കാരണ കമ്മീഷന്‍ അധ്യക്ഷ നിയമനത്തിലും, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി നിയമനത്തിലുമുള്ള അതൃപ്തി അദ്ദേഹം വ്യക്കമാക്കി. യുഡിഎഫില്‍ യാതൊരു കൂടിയാലോചനയും ഉണ്ടായില്ല.

യുഡിഎഫ് യോഗം ചേരാന്‍ കഴിഞ്ഞില്ല. യോഗം വിളിക്കേണ്ടിയിരുന്നത് ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയായിരുന്നു. ഇതിന് മുഖ്യമന്ത്രി മുന്‍കൈ എടുത്തില്ല. പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതായിരുന്നു. അതൃപ്തി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.