മുഖ്യമന്ത്രിക്കെതിരായ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസെടുത്തു
പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ടീന ജോസ് വധശ്രമത്തിന് ആഹ്വാനം നല്‍കിയുളള കമന്റിട്ടത്
Updated: Nov 26, 2025, 07:23 IST
സിഎംസി സന്യാസിനി സമൂഹത്തിലെ അംഗം ആയിരുന്നു ടീന ജോസ്. എന്നാല്‍ സഭാ നടപടികള്‍ക്ക് വിധേയയായി 2009 ല്‍ അംഗത്വം നഷ്ടപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തില്‍ നടത്തിയ കൊലവിളി പരാമര്‍ശത്തില്‍ കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസ് എടുത്തു. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തത്. അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രന്‍ പരാതിയിലാണ് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിഎംസി സന്യാസിനി സമൂഹത്തിലെ അംഗം ആയിരുന്നു ടീന ജോസ്. എന്നാല്‍ സഭാ നടപടികള്‍ക്ക് വിധേയയായി 2009 ല്‍ അംഗത്വം നഷ്ടപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ടീന ജോസ് വധശ്രമത്തിന് ആഹ്വാനം നല്‍കിയുളള കമന്റിട്ടത്. 'അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും' എന്നായിരുന്നു ടീന ജോസിന്റെ കമന്റ്.