നവോദയയിലെ വിദ്യാര്‍ത്ഥിയുടെ മരണം; കൊലപാതകമെന്ന് പിതാവ്, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥി അഭിഗീതിനെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം.

 

ബയോളജിയുടെ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് അഭിഗീതിനെ കാണാത്തതിനെത്തുടർന്ന് സഹപാഠികള്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടത്.

ചെന്നിത്തല: ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥി അഭിഗീതിനെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം.തന്റെ മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു കൊലപാതകമാണെന്നും പിതാവ് ആരോപിച്ചു. സംഭവത്തില്‍ മാന്നാർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂള്‍ അങ്കണത്തിലെ ബോയ്സ് ഹോസ്റ്റലിന്റെ ടോയ്‌ലെറ്റിലേക്കുള്ള ഇടനാഴിയുടെ ഭിത്തിക്കു മുകളില്‍ സ്ഥാപിച്ച ഇരുമ്പ് കമ്പിയില്‍ കൈലി ഉപയോഗിച്ച്‌ തൂങ്ങിയ നിലയിലായിരുന്നു. ബയോളജിയുടെ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് അഭിഗീതിനെ കാണാത്തതിനെത്തുടർന്ന് സഹപാഠികള്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടത്.