എ ഡി എം നവീൻ ബാബുവിന്റെ മരണം ;  പി പി ദിവ്യക്ക് ഇന്ന് നിർണായക ദിവസം

ജാമ്യാപേക്ഷയെ നവീൻ ബാബുവിൻറെ കുടുംബം എതിർക്കും.
 
ജാമ്യാപേക്ഷയെ നവീൻ ബാബുവിൻറെ കുടുംബം എതിർക്കും.

കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്ക് ഇന്ന് നിർണായക ദിവസം.

 റിമാൻഡിലുള്ള ദിവ്യയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയുടെ ജാമ്യ ഹർജി പരിഗണിക്കുക. വ്യാഴാഴ്ചയാണ് ദിവ്യ അപേക്ഷ നൽകിയത്. കണ്ണൂർ ജില്ലാ കളക്ടറുടേയും പ്രശാന്തൻറേയും മൊഴികൾ ആയുധമാക്കിയാണ് ദിവ്യ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

ജാമ്യാപേക്ഷയെ നവീൻ ബാബുവിൻറെ കുടുംബം എതിർക്കും. കൈകൂലി ആരോപണം ഉന്നയിച്ച പ്രശാന്തനേയും പ്രതി ചേർക്കണമെന്നാണ് കുടുംബത്തിൻറെ ആവശ്യം. റിമാൻഡിലായ ദിവ്യ ഇപ്പോൾ പള്ളിക്കുന്ന് ജയിലിലാണുള്ളത്. ജാമ്യാപേക്ഷയിൽ കോടതി സ്വീകരിക്കുന്ന നിലപാട് ദിവ്യയെ സംബന്ധിച്ചടുത്തോളം നിർണായകമാണ്.