പെരുമ്പാവൂരിലെ മൂന്ന് വയസുകാരന്റെ മരണം: രണ്ടാനച്ഛന്‍ കുട്ടിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അമ്മയുടെ മൊഴി

അസം സ്വദേശിയായ മൂന്ന് വയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛനെതിരെ കുട്ടിയുടെ അമ്മയുടെ മൊഴി. രണ്ടാനച്ഛന്‍ മഹേശ്വര്‍ കുട്ടിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അമ്മ പറയുന്നു.

 

കുട്ടി ടെറസില്‍ നിന്ന് വീഴുന്നത് കണ്ടിട്ടില്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു.

പെരുമ്പാവൂര്‍: അസം സ്വദേശിയായ മൂന്ന് വയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛനെതിരെ കുട്ടിയുടെ അമ്മയുടെ മൊഴി. രണ്ടാനച്ഛന്‍ മഹേശ്വര്‍ കുട്ടിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അമ്മ പറയുന്നു.

കുട്ടി ടെറസില്‍ നിന്ന് വീഴുന്നത് കണ്ടിട്ടില്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു.പെരുമ്പാവൂര്‍ വല്ലത്ത് കോര്‍ട്ടേഴ്‌സിലാണ് കുടുംബം താമസിച്ചിരുന്നത്. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ് മഹേശ്വര്‍.ടെറസില്‍ നിന്ന് വീണുണ്ടായ അപകടത്തിലെന്നാണ്.

ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. രണ്ടാനച്ചന്‍ കുട്ടിയുടെ തല ഭിത്തിയില്‍ ആഞ്ഞ് ഇടിച്ചിരുന്നു എന്ന് അമ്മയുടെ മൊഴി. അതേസമയം, മരണകാരണം തലയിലെ ആന്തരിക രക്തസ്രാവം കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ടാനച്ഛന്‍ കുറ്റം സമ്മതിച്ചിട്ടില്ല.