ചികിത്സാ പിഴവിനെ തുടർന്ന് വെൻ്റിലേറ്ററായ ഒന്നര വയസുകാരൻ മരിച്ച സംഭവം : പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്ക് മുൻപിൽ വ്യാപക പ്രതിഷേധം
പയ്യന്നൂർ ബേബി മെമ്മോറി യൽ ആശുപത്രിയിലെ ചികി ത്സാപ്പിഴവിനെത്തുടർന്ന് അബോധാവസ്ഥയിൽ വെന്റി ലേറ്ററിലായിരുന്ന ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. എരമം സൗത്ത് നടുവിലെക്കുനി സ്വദേശിയും പ്രവാസിയുമായ സുരാജ് താത്തയിലിന്റെയും എറണാകുളം ഐടി പാർക്ക് ജീവനക്കാരി എൻ വിജിഷയുടെയും ഏക മകൻ ദേവാൻഷ് ഷൗര്യയാണ് മരിച്ചത്. എട്ടുവർഷത്തെ കാത്തിരിപ്പിനുശേഷം ദമ്പതികൾക്ക് ജനിച്ച കുട്ടിയാണിത്.
കണ്ണൂർ : പയ്യന്നൂർ ബേബി മെമ്മോറി യൽ ആശുപത്രിയിലെ ചികി ത്സാപ്പിഴവിനെത്തുടർന്ന് അബോധാവസ്ഥയിൽ വെന്റി ലേറ്ററിലായിരുന്ന ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. എരമം സൗത്ത് നടുവിലെക്കുനി സ്വദേശിയും പ്രവാസിയുമായ സുരാജ് താത്തയിലിന്റെയും എറണാകുളം ഐടി പാർക്ക് ജീവനക്കാരി എൻ വിജിഷയുടെയും ഏക മകൻ ദേവാൻഷ് ഷൗര്യയാണ് മരിച്ചത്. എട്ടുവർഷത്തെ കാത്തിരിപ്പിനുശേഷം ദമ്പതികൾക്ക് ജനിച്ച കുട്ടിയാണിത്.
കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ കളിക്കുന്നതിനിടെ വീണ് താടിയിലേറ്റ ചെറിയ മുറിവിന് ചികിത്സ തേടിയാണ് രക്ഷിതാക്കൾ പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിയത്. മുറിവ് തുന്നുന്നതിന് അനസ്തേഷ്യ നൽകാൻ ഡോക്ടർ നിർദേശിച്ചു. അനസ്തേഷ്യ നൽകിയതോടെ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായി.
ഉടൻ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച്‌ച രാത്രി ഒമ്പതോടെയാണ് മരിച്ചത്. അനസ്തേഷ്യനൽകിയ ഡോ. അഞ്ജലി പൊതുവാളിനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ചികിത്സാപ്പിഴവിൽ പ്രതി ഷേധിച്ച് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ , യൂത്ത് കോൺഗ്രസ്, യുവമോർച്ച സംഘടനകൾ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
സംഭവത്തിൽ ശനിയാഴ്ച്ച രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കളും നാട്ടുകാരും വിവിധ സംഘടനാ പ്രതിനിധികളും കുട്ടിയുടെ മൃതദേഹം വെച്ച് പ്രതിഷേധിച്ചു പൊലിസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. കുഞ്ഞിൻ്റെ പിതൃസഹോദരൻ ഡോക്ടർ അജിത്തുമായി പയ്യന്നൂർ പൊലിസ് ചർച്ച നടത്തി. പീഡിയാട്രിഷ്യൻ ആശനിർമ്മൽ, പ്ളാസ്റ്റിക് സർജൻ, ആരതി എന്നിവരെ പ്രതി ചേർക്കണമെന്നും പ്രതികളായ ഡോക്ടർമാരെ സംരക്ഷിക്കില്ലെന്ന് പൊലിസിനോട് മാനേജ്മെൻ്റ് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.