കൈനാട്ടി ഓവർ ബ്രിഡ്ജിന് സമീപം യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Sep 13, 2023, 12:14 IST
തലശേരി:ചോറോട് കൈനാട്ടി ഓവർ ബ്രിഡ്ജിന് സമീപം യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. വടകര താഴയങ്ങാടി വലിയവളപ്പ് ചെറാക്കുട്ടിൻ്റെ വിട ഫാസിൽ (39) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ ആറോടെയാണ് നാട്ടുകാർ മുതദ്ദേഹം കണ്ടത്. തൊട്ടടുത്ത് ചോര പുരണ്ട നിലയിൽ ആക്ടിവ സ്കൂട്ടറുമുണ്ട്. മുഖത്തും ശരീരത്തിലും പരിക്കും ചോരപ്പാടുകളുമുണ്ട്. മൂന്ന് ദിവസം മുമ്പാണ് ബഹ്റൈനിൽ നിന്നും നാട്ടിലെത്തിയത്. വടകര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.