സപ്ലൈകോയില്‍ നിന്നും വാങ്ങിയ ആട്ടയില്‍ ചത്ത പല്ലി
Jul 23, 2024, 16:46 IST
ആലപ്പുഴ: സപ്ലൈകോയില്‍ നിന്നും വാങ്ങിയ ആട്ടയില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന പരാതിയുമായി കുടുംബം. വള്ളികുന്നം കടൂങ്കല്‍ സ്വദേശി ഗോപകുമാറിന്റെ വീട്ടില്‍ വാങ്ങിയ ആട്ടയിലാണ് പല്ലിയെ കണ്ടത്.
ഒരാഴ്ച മുമ്പാണ് സപ്ലൈകോയില്‍ നിന്ന് ശബരി ചക്കി ഫ്രഷ് എന്ന ഒരു കിലോ തൂക്കം വരുന്ന ആട്ട വാങ്ങിയതെന്നും ഇതിലാണ് പല്ലിയെ ചത്ത നിലയില്‍ കണ്ടെത്തിയതെന്നും ഗോപകുമാര്‍ പറഞ്ഞു.
വള്ളികുന്നം കാമ്പിശ്ശേരിയിലുള്ള സപ്ലൈകോയുടെ ഔട്ട് ലെറ്റില്‍ നിന്നാണ് ആട്ട വാങ്ങിയത്. പാക്കറ്റ് പൊട്ടിച്ച് പാത്രത്തില്‍ കുടഞ്ഞിടുപ്പോഴാണ് ചത്ത പല്ലി കിടക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 2024 മെയ് മാസത്തില്‍ പാക്ക് ചെയ്തതാണ് ആട്ട. ഇതിന് 2024- ഓഗസ്റ്റ് മാസം വരെ കാലാവധി ഉണ്ട്.