കേരള തപാൽ സർക്കിളിന്റെ ഡാക് അദാലത്ത് ജനുവരി 8 ന്

കേരള തപാൽ സർക്കിളിന്റെ 121-ാമത് ഡാക് അദാലത്ത് 2025 ജനുവരി 8 ന് രാവിലെ 11 മണിക്ക് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന്റെ കാര്യാലയത്തിൽ നടക്കും.

 

കേരള തപാൽ സർക്കിളിന്റെ 121-ാമത് ഡാക് അദാലത്ത് 2025 ജനുവരി 8 ന് രാവിലെ 11 മണിക്ക് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന്റെ കാര്യാലയത്തിൽ നടക്കും. മണി ഓർഡറുകൾ കൌണ്ടർ സർവീസസ്, സേവിംഗ് ബാങ്ക്, എന്നിവയുൾപ്പെടെയുള്ള തപാൽ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, നിവേദനങ്ങൾ, തർക്കങ്ങൾ എന്നിവ അദാലത്തിൽ പരിഗണിക്കും. 

ഡാക് അദാലത്തിൽ പരിഗണിക്കുന്നതിനുള്ള പരാതികൾ മൊബൈൽ നമ്പർ ഉൾപ്പെടെ ജനുവരി 02 നോ അതിനുമുൻപോ pg.kl@indiapost.gov.in അല്ലെങ്കിൽ cpmg_ker@indiapost.gov.in എന്ന ഈമെയിൽ വിലാസത്തി‌ലോ ശ്രീമതി ഷീജ ഒ. ആർ., അസിസ്റ്റന്റ് ഡയറക്ടർ (കസ്റ്റമർ സാറ്റിസ്ഫാക്ഷൻ), ഓഫീസ് ഓഫ് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ, കേരള സർക്കിൾ, തിരുവനന്തപുരം 695033 ന് അഭിസംബോധന ചെയ്ത് അയക്കണം. 

ഇ മെയിലിൽ "CIRCLE DAK ADALAT- QE DEC 2024" എന്ന വിഷയം സൂചിപ്പിച്ചിരിക്കണം. മുൻ അദാലത്തുകളിൽ സ്വീകരിച്ച പരാതികളും അപേക്ഷകളും നിലവിലെ അദാലത്തിൽ പരിഗണിക്കില്ല.