ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ സ്വാധീനം; കേരളത്തിൽ 5 ജില്ലകളിൽ മ‍ഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും കനത്ത  മ‍ഴയ്ക്ക് സാധ്യത. ഇന്ന് 5 ജില്ലകളിൽ മ‍ഴ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മ‍ഴ തുടരുന്നത്.
 

സംസ്ഥാനത്ത് ഇന്നും കനത്ത  മ‍ഴയ്ക്ക് സാധ്യത. ഇന്ന് 5 ജില്ലകളിൽ മ‍ഴ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മ‍ഴ തുടരുന്നത്. നാളെയോടെ ചു‍ഴലിക്കാറ്റ് വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

വരുന്ന 5 അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മ‍ഴ തുടരും. മ‍ഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 30 വരെ മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശവും നിലനിൽക്കുന്നുണ്ട്.


ഇന്ന് രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.4 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.