ആന്ധ്രക്ക് ഭീഷണിയായി 'മുരശ്' ചുഴലിക്കാറ്റ് തീരത്തേക്ക് ; കേരളത്തിൽ നാല് ദിവസം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
‘ഓർണബി’ന് പിന്നാലെ ആന്ധ്രക്ക് ഭീഷണിയായി അടുത്ത ചുഴലിക്കാറ്റ് വരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദം ‘മുരശ്’ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചെന്ന് കേന്ദ്ര കാലാവാസ്ഥ വകുപ്പ് അറിയിച്ചു. ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റാണിത്.
തിരുവനന്തപുരം : ‘ഓർണബി’ന് പിന്നാലെ ആന്ധ്രക്ക് ഭീഷണിയായി അടുത്ത ചുഴലിക്കാറ്റ് വരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദം ‘മുരശ്’ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചെന്ന് കേന്ദ്ര കാലാവാസ്ഥ വകുപ്പ് അറിയിച്ചു. ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റാണിത്.
ഇന്ത്യയാണ് ഇതിന് മുരശ് എന്നു പേരിട്ടത്. തിങ്കളാഴ്ചയോടെ തീവ്ര ന്യൂനമർദം ശക്തിയാർജിച്ച് തീവ്രചുഴലിക്കാറ്റായി മാറും. അർധരാത്രി മുതൽ ചൊവ്വാഴ്ച പുലർച്ചെ നാലുവരെയുള്ള സമയത്ത് തെക്കൻ ആന്ധ്ര തീരത്ത് നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ ശക്തമായ ചുഴലിക്കാറ്റായി കര തൊടും.
കേരളത്തിൽ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ അഞ്ചു വരെ ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രണ്ടിന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, മൂന്നിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, നാലിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.