മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരേ അശ്ലീല പരാമർശം; ബ്രഹ്മ കോഹഗ്നിഷൻ എന്ന യൂട്യൂബ് ചാനലിനെതിരേ കേസെടുത്ത് സൈബർ   പോലീസ് 

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ യൂട്യൂബ് ചാനലിനെതിരേ കേസ്. ബ്രഹ്മ കോഹഗ്നിഷൻ എന്ന യൂട്യൂബ് ചാനലിനെതിരേ മലപ്പുറം സൈബർ പൊലീസാണ് കേസെടുത്തത്. നിലവിളക്ക്, ഹലാൽ, ഹറാം എന്നീ മത ആശയങ്ങളുപയോഗിച്ച് വിദ്വേഷവും ശത്രുതയും ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആർ.

 

മലപ്പുറം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ യൂട്യൂബ് ചാനലിനെതിരേ കേസ്. ബ്രഹ്മ കോഹഗ്നിഷൻ എന്ന യൂട്യൂബ് ചാനലിനെതിരേ മലപ്പുറം സൈബർ പൊലീസാണ് കേസെടുത്തത്. നിലവിളക്ക്, ഹലാൽ, ഹറാം എന്നീ മത ആശയങ്ങളുപയോഗിച്ച് വിദ്വേഷവും ശത്രുതയും ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. തിരുവനന്തപുരത്തെ ഒരു പൊതുപരിപാടിയിൽ കുഞ്ഞാലിക്കുട്ടി വിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു യൂട്യൂബറുടെ പരാമർശം.

യൂട്യൂബർക്കെതിരേ യൂത്ത് ലീഗാണ് പരാതി നൽകിയത്. മതസ്പർദ്ധ ഉണ്ടാക്കുന്നതും അശ്ലീലവുമായ പരാമർശങ്ങളാണ് വീഡിയോയിലുള്ളതെന്ന് യൂത്ത് ലീഗ് പറയുന്നു. മലപ്പുറത്തെ യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ഷാഫി കാടേങ്ങൽ ആണ് പരാതിക്കാരൻ.