മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ സൈബർ തട്ടിപ്പ്;  പണം തട്ടിയത് ഇൻഷുറൻസ് ക്ലെയിം ലഭിക്കുമെന്ന വ്യാജേന

മുഖ്യമന്ത്രി വി ഡി സതീശന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്. വ്യാജ വാഗ്ദാനം വിശ്വസിച്ച യുവാവിന് പണം നഷ്ടമായി' ധന്‍ ധന്‍ യോജന പദ്ധതി' എന്ന പേരില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുമെന്ന വ്യാജേനെയാണ് പണം തട്ടിയത്. വടക്കേക്കര സ്വദേശിയ്ക്ക് 2,499 രൂപയാണ് നഷ്ടമായത്. സംഭവത്തില്‍ ആലുവണം സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷ ആരംഭിച്ചു.

 

കുടുംബത്തിലെ ഓരോ അംഗത്തിനും 5000 രൂപ വീതം ലഭിക്കും എന്നായിരുന്നു വാഗ്ദാനം. ഇൻസ്റ്റഗ്രാം വഴിയാണ് പ്രചാരണം നടത്തിയത്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്. വ്യാജ വാഗ്ദാനം വിശ്വസിച്ച യുവാവിന് പണം നഷ്ടമായി' ധന്‍ ധന്‍ യോജന പദ്ധതി' എന്ന പേരില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുമെന്ന വ്യാജേനെയാണ് പണം തട്ടിയത്. വടക്കേക്കര സ്വദേശിയ്ക്ക് 2,499 രൂപയാണ് നഷ്ടമായത്. സംഭവത്തില്‍ ആലുവണം സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷ ആരംഭിച്ചു.

പദ്ധതിയിലൂടെ 5000 രൂപ ലഭിക്കുമെന്ന ഇന്‍സ്റ്റഗ്രാം പരസ്യത്തില്‍ വിശ്വസിച്ച യുവാവ് കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയായിരുന്നു. തട്ടിപ്പിന് ഇരയായെന്ന് മനസിലായതോടെ ഇയാള്‍ പറവൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുടുംബത്തിലെ ഓരോ അംഗത്തിനും 5000 രൂപ വീതം ലഭിക്കും എന്നായിരുന്നു വാഗ്ദാനം. ഇൻസ്റ്റഗ്രാം വഴിയാണ് പ്രചാരണം നടത്തിയത്. സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. . വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ബാങ്ക് വിവരങ്ങളുള്‍പ്പടെയുള്ള വ്യക്തിവിവരങ്ങള്‍ നല്‍കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു