പി പി ദിവ്യയ്ക്കെതിരെ സൈബര്‍ ആക്രമണം ; ഭര്‍ത്താവ് പരാതി നല്‍കി
തെറ്റായ സൈബര്‍ പ്രചരണം നടത്തുന്നുവെന്നാരോപിച്ചാണ് കണ്ണപുരം സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
Oct 21, 2024, 05:17 IST
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നാരോപിച്ച് ഭര്‍ത്താവ് വി പി അജിത്ത് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.
തെറ്റായ സൈബര്‍ പ്രചരണം നടത്തുന്നുവെന്നാരോപിച്ചാണ് കണ്ണപുരം സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ, വീഡിയോ ചിത്രീകരിച്ച് അധിക്ഷേപം നടത്തിയെന്നും തെറ്റായ വിധത്തിലുള്ള വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നുമാണ് അജിത്തിന്റെ പരാതി.