മലയാള മനോരമയ്ക്കും അന്തരിച്ച ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണം; പൊലീസ് കേസെടുത്തു


മലയാള മനോരമയുടെ കോട്ടയം ഓഫിസിലേക്ക് ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്.

 

പരസ്യമായ അധിക്ഷേപ പ്രചാരണം, മനഃപൂര്‍വമായ അപകീര്‍ത്തിപ്പെടുത്തല്‍, തുടര്‍ച്ചയായി അസഭ്യ സന്ദേശങ്ങള്‍ അയയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

മലയാള മനോരമയ്ക്കും അന്തരിച്ച മലയാള മനോരമ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ കോട്ടയം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. മലയാള മനോരമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.


മലയാള മനോരമയുടെ കോട്ടയം ഓഫിസിലേക്ക് ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. പരസ്യമായ അധിക്ഷേപ പ്രചാരണം, മനഃപൂര്‍വമായ അപകീര്‍ത്തിപ്പെടുത്തല്‍, തുടര്‍ച്ചയായി അസഭ്യ സന്ദേശങ്ങള്‍ അയയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

എസ്.വി. വൈബ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജിന്റെ ഉടമ എസ്.വി. അരുണ്‍ലാല്‍, ഫെയ്‌സ്ബുക്ക് പ്രൊഫൈലുകളായ അഷറഫ് തരംഗ്, സന്തോഷ് കുമാര്‍, കൂടാതെ മലയാള മനോരമ കോട്ടയം ഓഫിസിലേക്ക് അസഭ്യവും ഭീഷണിപ്പെടുത്തുന്നതുമായ ഫോണ്‍വിളി നടത്തിയതായി പരാതിയില്‍ പറയുന്ന ഫോണ്‍ നമ്പറിന്റെ ഉടമ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.