'എം ടിയുമായി നാല്‍പത് വര്‍ഷത്തിലേറെ നീണ്ട ആത്മബന്ധം, വേദന പങ്കുവച്ച് സി വി ബാലകൃഷ്ണന്‍

ഗബ്രിയേൽ ഗാർഷ്യ മാർക്വെസ്, ട്രൂമാൻ കപോട്ട്, പ്രൊമോദ്യ അനദറ്റോർ തുടങ്ങി നിരവധി എഴുത്തുകാരിലേക്ക് അദ്ദേഹം തന്നെ നയിച്ചുവെന്നും അനുശോചന കുറിപ്പിൽ പറയുന്നു.

 

വിയോ​ഗത്തിൽ വലിയ നഷ്ടം തോന്നുന്നു എന്നും സി വി ബാലകൃഷ്ണൻ

എം ടി വാസുദേവൻ നായരുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി എഴുത്തുകാരൻ സി വി ബാലകൃഷ്ണൻ.

വായനയിൽ തൻ്റെ ഏറ്റവും വലിയ ആചാര്യനാണ് എം ടിയെന്നും അദ്ദേഹത്തിൻ്റെ വിയോ​ഗത്തിൽ വലിയ നഷ്ടം തോന്നുന്നു എന്നും സി വി ബാലകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

നാൽപത് വർഷത്തിലേറെ നീണ്ട ആത്മബന്ധമാണ് തനിക്ക് എം ടിയുമായി ഉണ്ടായിരുന്നതെന്നും അദ്ദേഹത്തിൻ്റെ വിയോ​ഗത്തിൽ വലിയ നഷ്ടം തോന്നുന്നുവെന്നും ഗബ്രിയേൽ ഗാർഷ്യ മാർക്വെസ്, ട്രൂമാൻ കപോട്ട്, പ്രൊമോദ്യ അനദറ്റോർ തുടങ്ങി നിരവധി എഴുത്തുകാരിലേക്ക് അദ്ദേഹം തന്നെ നയിച്ചുവെന്നും അനുശോചന കുറിപ്പിൽ പറയുന്നു.