കാലടിയില്‍ ദളിത് യുവാവിന് നേരെ ഉണ്ടായ കസ്റ്റഡി മര്‍ദ്ദനം; നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കഴിഞ്ഞ ദിവസമാണ് കാലടി സ്വദേശി സുജിത്ത് എസ്പിക്ക് പരാതി നല്‍കിയത്.

 

സെപ്റ്റംബര്‍ രണ്ടിനായിരുന്നു സുജിത്ത് ജയന് ക്രൂരമായ പൊലീസ് മര്‍ദ്ദനമേറ്റത്.

 കാലടി പൊലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടി. നാലു പൊലീസുകാരെ ആണ് ആഭ്യന്തര വകുപ്പ് സസ്പെന്റ് ചെയ്തത്. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കാണ് സസ്പെന്‍ഷന്‍. അജ്മന്‍, നിസാര്‍, ധനേഷ്, രജിത്ത് എന്നിവരെയാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിനായിരുന്നു സുജിത്ത് ജയന് ക്രൂരമായ പൊലീസ് മര്‍ദ്ദനമേറ്റത്.

കഴിഞ്ഞ ദിവസമാണ് കാലടി സ്വദേശി സുജിത്ത് എസ്പിക്ക് പരാതി നല്‍കിയത്. സെപ്റ്റംബര്‍ രണ്ടാം തീയതി ഉച്ചയ്ക്ക് സ്റ്റേഷനിലെത്തിച്ച് രാത്രിവരെ ക്രൂരമായി മര്‍ദ്ദിച്ചെന്നായിരുന്നു യുവാവിന്റെ പരാതി. ജനനേന്ദ്രിയത്തില്‍ പൊലീസ് ബൂട്ടിട്ട് തൊഴിച്ചു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു. ഇന്റര്‍ലോക് കട്ട കൊണ്ട് മുതുകില്‍ ഇടിച്ചെന്നും നഗ്‌നനാക്കി മര്‍ദിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇദ്ദേഹത്തെ മര്‍ദ്ദിച്ച പൊലീസുകാരുടെ പേരടക്കം ഉള്‍പ്പെടുത്തിയായിരുന്നു പരാതി നല്‍കിയത്.