കുസാറ്റിൽ വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; റിപ്പോർട്ട് തേടി വൈസ് ചാൻസലർ
കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) വിദ്യാർഥിനിയെ സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൈസ് ചാൻസലർ പ്രഫ. ഡോ. എം. ജുനൈദ് ബുഷിരി റിപ്പോർട്ട് തേടി.
കളമശ്ശേരി: കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) വിദ്യാർഥിനിയെ സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൈസ് ചാൻസലർ പ്രഫ. ഡോ. എം. ജുനൈദ് ബുഷിരി റിപ്പോർട്ട് തേടി.
ചീഫ് സെക്യൂരിറ്റി ഓഫീസർ സിബിച്ചൻ ജോസഫിനോടാണ് റിപ്പോർട്ട് തേടിയത്. പുതുവൈപ്പ് സ്വദേശിനിയായിരുന്ന ദർശനയാണ് മരിച്ചത്. കുസാറ്റിലെ വിദ്യാർഥിനികൾകൊപ്പം സ്വകാര്യ ഹോസ്റ്റലിലായിരുന്നു ദർശനയുടെ താമസം. 2024- 25 ൽ സിവിൽ എഞ്ചിനീയറിങ് മൂന്നാം വർഷം പൂർത്തിയാക്കിയിരുന്നു. മറ്റൊരു വിദ്യാഥിയെയും ഒരാഴ്ച മുമ്പ് താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. സമീപ ദിവസങ്ങളിലെ ദൗർഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക യോഗം വിളിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച വി.സിയുടെ നേതൃത്വത്തിലാണ് യോഗം. രജിസ്ട്രാർ ഉൾപ്പെടെ സർവകലാശാല ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗത്തിലേക്ക് പൊലീസിനെയും ക്ഷണിച്ചിട്ടുണ്ട്