കുസാറ്റിലെ വിദ്യാര്‍ഥി വാടകവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.ആലപ്പുഴ കരിയിലക്കുളങ്ങര സ്വദേശി ധനുഷ് ആണ് മരിച്ചത്. കുസാറ്റിലെ മൂന്നാം വർഷ ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥിയാണ് ധനുഷ്. 

ധനുഷ് സെമസ്റ്റർ പരീക്ഷയ്‌ക്കായി ഹാജർ കുറവ് സംബന്ധിച്ച്‌ മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഇന്നലെ ഹാജരാക്കേണ്ടതായിരുന്നു. സമയമായിട്ടും കാണാതിരുന്നതിനാല്‍ അദ്ധ്യാപിക ഫോണില്‍ വിളിച്ചു.

കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.ആലപ്പുഴ കരിയിലക്കുളങ്ങര സ്വദേശി ധനുഷ് ആണ് മരിച്ചത്. കുസാറ്റിലെ മൂന്നാം വർഷ ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥിയാണ് ധനുഷ്. 

ധനുഷ് സെമസ്റ്റർ പരീക്ഷയ്‌ക്കായി ഹാജർ കുറവ് സംബന്ധിച്ച്‌ മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഇന്നലെ ഹാജരാക്കേണ്ടതായിരുന്നു. സമയമായിട്ടും കാണാതിരുന്നതിനാല്‍ അദ്ധ്യാപിക ഫോണില്‍ വിളിച്ചു.

ഫോണ്‍ എടുക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈകിട്ട് 5 മണിയോടെ ധനുഷ് വാടകയ്‌ക്ക് താമസിക്കുന്ന സ്വകാര്യ കെട്ടിടത്തിലെ മുറിയുടെ ജനലഴിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കളമശേരി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.