CTET രജിസ്റ്റർ ചെയ്തിട്ടും അപേക്ഷ സമർപ്പിച്ചില്ലേ? ഒരവസരംകൂടി ഇതാ
സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സിടെറ്റ്) ഫെബ്രുവരി 2026 പരീക്ഷയ്ക്ക് അപേക്ഷ പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി ലഭിക്കും. പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യുകയും എന്നാൽ അവസാന ദിവസത്തിനുള്ളിൽ അപേക്ഷ പൂർത്തിയാക്കാൻ കഴിയാത്തവർക്കുമാണ് ഈ അവസരം ഉപയോഗിക്കാൻ സാധിക്കുക.

അപേക്ഷയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തവരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് ഒരവസരം കൂടി നൽകാൻ തീരുമാനിച്ചതെന്ന് സിടെറ്റ് ഡയറക്ടർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നുണ്ട്. 2025 ഡിസംബർ 27 രാവിലെ 11:00 മണി മുതൽ ഡിസംബർ 30 രാത്രി 11:59 വരെയാണ് അപേക്ഷ പൂർത്തിയാക്കി സമർപ്പിക്കാനുള്ള അവസരം.
ആദ്യത്തെ അറിയിപ്പ് അനുസരിച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും കൃത്യസമയത്ത് അന്തിമ അപേക്ഷ പൂർത്തിയാക്കാനും സമർപ്പിക്കാനും കഴിയാത്തവർക്കാണ് ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കുക. പുതുതായി രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. അപേക്ഷ പ്രക്രിയയുമായി ബന്ധപ്പെട്ട് നൽകുന്ന വിവരങ്ങൾ വളരെ ശ്രദ്ധയോട് കൂടി പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ നൽകുന്ന വിവരങ്ങൾ മാറ്റാൻ പിന്നീടൊരവസരം നൽകില്ല.
നവംബർ 27- ന് ആരംഭിച്ച സിടെറ്റ് അപേക്ഷയുടെ അവസാന ദിവസം ഡിസംബർ 18 ആയിരുന്നു. അവസാന ദിവസത്തിനകം 25,30,581 ഉദ്യോഗാർഥികൾ അപേക്ഷിച്ചെങ്കിലും 1,61,127 ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്യുകയും തുടർന്നുള്ള നടപടികൾ പൂർത്തിയാക്കിയിട്ടില്ല എന്നും കണ്ടെത്തി. ഏകദേശം ഒരു വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് സിടെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിക്കുന്നത് എന്നതും ഈ അവസരം നൽകാൻ കാരണമാണ് എന്ന് അറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.