CSIR UGC NET 2025; സിറ്റി ഇന്റിമേഷന്‍ സ്ലിപ് പ്രസിദ്ധീകരിച്ചു

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നേതൃത്വത്തില്‍ നടത്തുന്ന കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (CSIR) നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് 2025 പരീക്ഷയുടെ സിറ്റി ഇന്റിമേഷന്‍ സ്ലിപ് പ്രസിദ്ധീകരിച്ചു. പരീക്ഷാനഗരവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍കൂട്ടി ലഭിക്കുന്ന അറിയിപ്പാണിത്.

പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് സിഎസ്‌ഐആര്‍ യുജിസി നെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് നഗരങ്ങളുടെ പട്ടിക പരിശോധിക്കാം. നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കാര്‍ഡുകള്‍ പരീക്ഷാ അഡ്മിറ്റ് കാര്‍ഡ് അല്ലെന്നും പരീക്ഷയുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ അടങ്ങിയ അഡ്മിറ്റ് കാര്‍ഡുകള്‍ പിന്നീട് പ്രസിദ്ധീകരിക്കും എന്ന് എന്‍ടിഎ അറിയിച്ചു.

സിറ്റി ഇന്റിമേഷന്‍ സ്ലിപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഉദ്യോഗാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യുന്നതിലോ പരിശോധിക്കുന്നതിലോ പ്രശ്നം നേരിടുകയാണെങ്കില്‍ അവര്‍ക്ക് എന്‍ടിഎ ഹെല്‍പ് ഡെസ്‌ക് നമ്പറായ 011- 40759000 -ല്‍ വിളിക്കുകയോ csirnet@nta.ac.in എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കുകയോ ചെയ്യാവുന്നതാണ്. പരീക്ഷയെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാന്‍ ഔദ്യോഗിക വെബ്സൈറ്റ് പതിവായി സന്ദര്‍ശിക്കണം എന്ന് എന്‍ടിഎ നിര്‍ദേശിക്കുന്നുണ്ട്.