സാധാരണക്കാരോട് ക്രൂരത, പ്രിയങ്കയുടെ മകന് പ്രത്യേക പരിഗണന'; റെയ്ഹാൻ വാദ്രയെ കേരളത്തിലേക്ക് ക്ഷണിച്ചതിൽ വി.ഡി. സതീശനെതിരെ രാജീവ് ചന്ദ്രശേഖർ
ഡൽഹിയിൽ ചിത്രപ്രദർശനത്തിന് വിലക്ക് നേരിട്ടതിന് പിന്നാലെ പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വാദ്രയെ കേരളത്തിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ നടപടിയെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സമാധാനപരമായി പ്രതിഷേധിക്കുന്ന സാധാരണ മലയാളി യുവാക്കളെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പോലീസ് കണ്ണീർവാതകവും ഗ്രനേഡുമെറിഞ്ഞ് ക്രൂരമായി മർദ്ദിക്കുമ്പോഴാണ് പ്രിയങ്കയുടെ മകന് മാത്രം ഇത്തരത്തിൽ പ്രത്യേക പരിഗണന നൽകുന്നതെന്നും ഇത് കടുത്ത അനീതിയാണെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം: ഡൽഹിയിൽ ചിത്രപ്രദർശനത്തിന് വിലക്ക് നേരിട്ടതിന് പിന്നാലെ പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വാദ്രയെ കേരളത്തിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ നടപടിയെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സമാധാനപരമായി പ്രതിഷേധിക്കുന്ന സാധാരണ മലയാളി യുവാക്കളെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പോലീസ് കണ്ണീർവാതകവും ഗ്രനേഡുമെറിഞ്ഞ് ക്രൂരമായി മർദ്ദിക്കുമ്പോഴാണ് പ്രിയങ്കയുടെ മകന് മാത്രം ഇത്തരത്തിൽ പ്രത്യേക പരിഗണന നൽകുന്നതെന്നും ഇത് കടുത്ത അനീതിയാണെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.
ഡൽഹി ബിക്കാനീർ ഹൗസിൽ സംഘടിപ്പിച്ച ചിത്രപ്രദർശനത്തിൽ നിന്ന് റെയ്ഹാൻ വാദ്ര പകർത്തിയ ചില പ്രതിഷേധ ചിത്രങ്ങൾ നീക്കം ചെയ്തതിനെത്തുടർന്നാണ് കേരളത്തിൽ പ്രദർശനമൊരുക്കാൻ സതീശൻ ക്ഷണിച്ചത്. എന്നാൽ സാധാരണക്കാരായ യുവാക്കളോട് ക്രൂരത കാണിക്കുകയും സ്വാധീനമുള്ളവർക്ക് സവിശേഷ പരിഗണന നൽകുകയും ചെയ്യുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ വിമർശനം.
രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പിന്റെ പൂർണരൂപം
മുഖ്യമന്ത്രി V D Satheesan കേരളത്തിലേക്ക് ഏതെങ്കിലും പ്രദർശനം(exhibition) കൊണ്ടുവരുന്നതിലോ, എന്തിന് വയനാട് എംപിയുടെ മകനെ ക്ഷണിക്കുന്നതിൽപ്പോലും എനിക്ക് യാതൊരു പ്രശ്നവുമില്ല.എന്നാൽ ഇതിലെ അനീതി ഇതാണ്— സമാധാനപരമായി പ്രതിഷേധിക്കുന്ന സാധാരണ മലയാളി യുവാക്കളെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പോലീസ് കണ്ണീർവാതകവും ഗ്രനേഡുമെറിഞ്ഞ് ക്രൂരമായി മർദ്ദിക്കുമ്പോൾ, ഈയൊരു ചെറുപ്പക്കാരന് മാത്രം നൽകുന്ന പ്രത്യേക പരിഗണന!അവരുടെ അവകാശങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്?തൊഴിലില്ലായ്മയും രാഷ്ട്രീയ അഴിമതിയും മൂലം പൊറുതിമുട്ടുന്ന കേരളത്തിലെ യുവതയുടെ അവകാശങ്ങൾ എവിടെപ്പോയി?പോക്സോ (POCSO) നിയമങ്ങൾ കാറ്റിൽപ്പറത്തി, പ്രായപൂർത്തിയാകാത്ത ഒരു മുസ്ലിം പെൺകുട്ടിയെ നിർബന്ധിത വിവാഹത്തിന് ഇരയാക്കുമ്പോൾ അവളുടെ അവകാശങ്ങൾക്ക് എന്ത് വിലയാണുള്ളത്?
അതുകൊണ്ട് പൊതുവിൽ കോൺഗ്രസിനോടും, പ്രത്യേകമായി Rahul Gandhi യോടും വി ഡി സതീശനോടുമുള്ള എന്റെ ചോദ്യമിതാണ്: ജനാധിപത്യവും മനുഷ്യാവകാശങ്ങളും കുടുംബവാഴ്ചക്കാർക്കും അവരുടെ കുടുംബത്തിനും മാത്രമായി തീറെഴുതി നൽകിയിട്ടുള്ളതാണോ? മറ്റാർക്കും ഇതൊന്നും ബാധകമല്ലേ? രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തിലെ ഏറ്റവും നിന്ദ്യമായ വശവും ഇതുതന്നെയാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഒരു തട്ടിപ്പുകാരനാണെന്നും, അദ്ദേഹത്തിന്റെ രാഷ്ട്രീയം ഒന്നടങ്കം കാപട്യത്തിലും നുണകളിലും അഴിമതിയിലും അരാജകത്വത്തിലും വഞ്ചനയിലും പടുത്തുയർത്തിയതാണെന്നും ഞാൻ ഉറപ്പിച്ചു പറയുന്നത്.