ചൂട് തുടരുന്ന സാഹചര്യത്തിലും അങ്കണവാടികള്‍ അടയ്ക്കുന്നില്ലെന്ന വിമര്‍ശനം ; വിശദീകരണവുമായി വനിതാ ശിശുവികസന വകുപ്പ്

ചൂട് തുടരുന്ന പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും വനിതാ ശിശുവികസന വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

 

അങ്കണവാടികള്‍ അടച്ചാല്‍ നിരവധി സ്ത്രീകള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാതെ വരുമെന്നും കുട്ടികളുടെ പോഷകാഹാര വിതരണത്തിലും തടസങ്ങളുണ്ടാകുമെന്നും വനിതാ ശിശു വികസന വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലും അങ്കണവാടികള്‍ അടയ്ക്കുന്നില്ലെന്ന വിമര്‍ശനത്തില്‍ വിശദീകരണവുമായി വനിതാ ശിശുവികസന വകുപ്പ്. നിലവില്‍ കുട്ടികള്‍ അങ്കണവാടികളില്‍ എത്തണമെന്ന് നിര്‍ബന്ധമില്ലെന്നും ആരോഗ്യപ്രശ്നങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ ഉളള കുട്ടികള്‍ക്ക് വീടുകളില്‍ തുടരാം എന്നുമാണ് വനിതാ ശിശു വികസന വകുപ്പിന്റെ വിശദീകരണം. 

അങ്കണവാടികള്‍ അടച്ചാല്‍ നിരവധി സ്ത്രീകള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാതെ വരുമെന്നും കുട്ടികളുടെ പോഷകാഹാര വിതരണത്തിലും തടസങ്ങളുണ്ടാകുമെന്നും വനിതാ ശിശു വികസന വകുപ്പ് വ്യക്തമാക്കി. ഇക്കാരണങ്ങളാലാണ് അങ്കണവാടികള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത് എന്നാണ് വിശദീകരണം. ചൂട് തുടരുന്ന പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും വനിതാ ശിശുവികസന വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.