പെരുമാറ്റം ശെരിയല്ല ...! തെരഞ്ഞെടുപ്പിൽ  വീണ ജോർജിനെ തോൽപ്പിച്ചത് പെരുമാറ്റം കൊണ്ടെന്ന് പത്തനംതിട്ട സിപിഐഎം ജില്ലാ കമ്മിറ്റിയിൽ വിമർശനം

ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് പെരുമാറ്റമെന്ന് പത്തനംതിട്ട സിപിഐഎം ജില്ലാ കമ്മിറ്റിയിൽ വിമർശനം. പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളിൽ സ്വയം തലവച്ചുവെന്നും പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് ‘ ധീരനായ ‘ പിണറായി വിജയൻ ആയിരുന്നുവെന്നും ശൈലജ ടീച്ചറെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും വിമർശനം ഉയർന്നു. 

 

പത്തനംതിട്ട: ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് പെരുമാറ്റമെന്ന് പത്തനംതിട്ട സിപിഐഎം ജില്ലാ കമ്മിറ്റിയിൽ വിമർശനം. പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളിൽ സ്വയം തലവച്ചുവെന്നും പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് ‘ ധീരനായ ‘ പിണറായി വിജയൻ ആയിരുന്നുവെന്നും ശൈലജ ടീച്ചറെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും വിമർശനം ഉയർന്നു. 

എം.വി. ഗോവിന്ദൻ സംരക്ഷിച്ചത് പാർട്ടിയെയല്ല ഭാര്യയെ മാത്രമാണെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം റദ്ദാക്കണമെന്ന് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്കും സി.എസ്. സുജാതയും പങ്കെടുത്ത യോഗത്തിലാണ് വിമർശനം ഉയർന്നത്.