സുകുമാരന്‍ നായര്‍ക്കെതിരായ വിമര്‍ശനം: ഗണേഷ് കുമാറിനെ കരയോഗത്തില്‍ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് എന്‍എസ്എസ് യൂണിയന്‍
സുകുമാരന്‍ നായര്‍ക്കെതിരായ വിമര്‍ശനം: ഗണേഷ് കുമാറിനെ കരയോഗത്തില്‍ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് എന്‍എസ്എസ് യൂണിയന്‍
ജി സുകുമാരന്‍ നായര്‍ക്കെതിരായ പരസ്യ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കൊട്ടാരക്കര താലൂക്ക് എന്‍ എസ് എസ് യൂണിയന്‍ രംഗത്ത്.
എന്‍ എസ് എസ് സംഘടനയേയും ജനറല്‍ സെക്രട്ടറിയേയും ആക്ഷേപിച്ചും അവഹേളിച്ചും കൊണ്ട് സംസാരിക്കുന്ന ഗണേഷ് കുമാറിനെ കരയോഗത്തിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറാകണമെന്നാണ് കൊട്ടാരക്കര യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരായ പരസ്യ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കൊട്ടാരക്കര താലൂക്ക് എന്‍ എസ് എസ് യൂണിയന്‍ രംഗത്ത്.
എന്‍ എസ് എസ് സംഘടനയേയും ജനറല്‍ സെക്രട്ടറിയേയും ആക്ഷേപിച്ചും അവഹേളിച്ചും കൊണ്ട് സംസാരിക്കുന്ന ഗണേഷ് കുമാറിനെ കരയോഗത്തിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറാകണമെന്നാണ് കൊട്ടാരക്കര യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗണേഷിന്റെ നടപടിയില്‍ കരയോഗ തലങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും, ആഗസ്റ്റ് 15 ന് കൂടുന്ന യൂണിയന്‍ പൊതുയോഗത്തില്‍ വച്ച് ഇതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ജി തങ്കപ്പന്‍ പിള്ളയും സെക്രട്ടറി സി അനില്‍കുമാറും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.