സര്‍ക്കാരിനെ വിമര്‍ശിച്ചോളൂ പക്ഷേ അസത്യങ്ങളെ ആശ്രയിക്കരുത്, പാര്‍ട്ടിയെ ആക്രമിക്കാന്‍ അന്‍വര്‍ കള്ളം പറയുന്നുവെന്ന് എം എ ബേബി
സിപിഐഎം ബന്ധം ഉപേക്ഷിച്ച പി വി അന്‍വര്‍ എംഎല്‍എ വിളിച്ച പൊതുസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം
Updated: Sep 30, 2024, 05:45 IST
നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ പറയുന്നതെല്ലാം അസംബന്ധമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മതവിശ്വാസം പാലിക്കാന്‍ അനുവദിക്കുന്നില്ലെന്ന അന്‍വറിന്റെ ആരോപണം അസംബന്ധമാണ്. ആര്‍ക്കോ വേണ്ടി അന്‍വര്‍ കള്ളം പറയുകയാണെന്നും എം എ ബേബി പറഞ്ഞു.
സിപിഐഎം ബന്ധം ഉപേക്ഷിച്ച പി വി അന്‍വര്‍ എംഎല്‍എ വിളിച്ച പൊതുസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അസത്യം പറയുന്ന നിലയിലേക്ക് അന്‍വര്‍ അധ:പതിച്ചു പോയി. ഒപ്പമുള്ളവര്‍ എത്രകാലം നില്‍ക്കുമെന്ന് കണ്ടറിയാം. സര്‍ക്കാരിനെ വിമര്‍ശിച്ചോളൂ പക്ഷേ അസത്യങ്ങളെ ആശ്രയിക്കരുത്. പാര്‍ട്ടിയെ ആക്രമിക്കാന്‍ അസത്യങ്ങള്‍ പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം നിലമ്പൂരില്‍ നടന്ന വിശദീകരണ യോ?ഗത്തില്‍ നിരവധി ആരോപണങ്ങളാണ് സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പി വി അന്‍വര്‍ ഉന്നയിച്ചത്.