ലതേഷ് വധക്കേസിൽ പ്രതികളെ കോടതി ശിക്ഷിച്ചതിലൂടെ ആർഎസ്‌എസ് ക്രിമിനൽ മുഖം ഒന്നുകൂടി വെളിപ്പെട്ടു : സിപിഐഎം
തലായിയിലെ കെ ലതേഷിനെ വെട്ടിക്കൊന്ന കേസിൽ ആർഎസ്‌എസ്– ബിജെപി സംഘത്തെ കോടതി ശിക്ഷിച്ചതിലൂടെ അവരുടെ ക്രിമിനൽ മുഖം ഒന്നുകൂടി വെളിപ്പെട്ടുവെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ് പ്രസ്‌താവനയിൽ പറഞ്ഞു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആർഎസ്‌എസ്–ബിജെപിക്കാരായ ക്രമിനൽ സംഘത്തിനാണ് 35 വർഷം തടവുശിക്ഷയും പിഴയും വിധിച്ചത്.
കണ്ണൂർ : തലായിയിലെ കെ ലതേഷിനെ വെട്ടിക്കൊന്ന കേസിൽ ആർഎസ്‌എസ്– ബിജെപി സംഘത്തെ കോടതി ശിക്ഷിച്ചതിലൂടെ അവരുടെ ക്രിമിനൽ മുഖം ഒന്നുകൂടി വെളിപ്പെട്ടുവെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ് പ്രസ്‌താവനയിൽ പറഞ്ഞു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആർഎസ്‌എസ്–ബിജെപിക്കാരായ ക്രമിനൽ സംഘത്തിനാണ് 35 വർഷം തടവുശിക്ഷയും പിഴയും വിധിച്ചത്.
മത്സ്യത്തൊഴിലാളി യൂണിയൻ നേതാവെന്ന നിലയിലും സിപിഐ എം തിരുവങ്ങാട് ലോക്കൽ കമ്മിറ്റി അംഗമെന്ന നിലയിലും നാടിന്റെ പ്രീയപ്പെട്ടവനായിരുന്നു തലായിയിലെ കെ ലതേഷ്. 2008 ഡിസംബർ 31ന് വൈകിട്ടാണ് ചക്യത്തുമുക്ക് കടപ്പുറത്ത് വച്ച് ആ ചെറുപ്പക്കാരനെ വെട്ടിക്കൊന്നത്. ആർഎസ്‌എസിന്റെ അന്നത്തെ അക്രമണത്തിൽ മറ്റ് നാല് സിപിഐ എം പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചാണ് കൊലപാതകം നടത്തിയത്. ജില്ലയിൽ ഒരുകാലത്ത് ഏകപക്ഷീയമായി ആർഎസ്‌എസ് നടത്തിയ അക്രമ പരന്പരയിൽ ഒന്നിലാണ് ഇപ്പോൾ കോടതി വിധിയുണ്ടായത്. നീതിനിർവഹണം കൃത്യമായി നടന്നാൽ ആർഎസ്‌എസിന്റെ ചോരക്കളിയെല്ലാം നീതിപീഠത്തിന് മുന്നിൽ എത്തി ശിക്ഷിക്കപ്പെടുക തന്നെ ചെയ്യമെന്നതിന്റെ ഉദഹാരണം കൂടിയാണ് ലതേഷ് വധക്കേസ് വിധിയെന്നും കെ കെ രാഗേഷ് പറഞ്ഞു.