ശിവസൂര്യയുടെ തിരോധാനം ക്രൈംബ്രാഞ്ച് അന്വേഷിക്കും
ശിവസൂര്യയുടെ തിരോധാനം ക്രൈംബ്രാഞ്ച് അന്വേഷിക്കും
പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും ഒരു തുമ്പും കിട്ടാത്തിനാല്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Sep 27, 2026, 12:55 IST
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ആക്ഷന്‍ കമ്മിറ്റി ആവശ്യമറിയിക്കുകയായിരുന്നു.
ചൊക്ലിയിലെ 17കാരന്‍ ശിവസൂര്യയെ കാണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും ഒരു തുമ്പും കിട്ടാത്തിനാല്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ആക്ഷന്‍ കമ്മിറ്റി ആവശ്യമറിയിക്കുകയായിരുന്നു.
ന്യൂ മാഹിയിലെത്തിയ ചെന്നിത്തല ഇവരുടെ സാന്നിധ്യത്തില്‍ ക്രൈംബ്രാഞ്ച് മേധാവിയെ നേരിട്ട് വിളിച്ച് കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന്റെ പേരിലാണ് ശിവസൂര്യ കാശിക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി വച്ച് വീട് വിട്ടിറങ്ങിയത് . പ്രത്യേക അന്വേഷണ സംഘം കേരളത്തിനകത്തും പുറത്തും തിരച്ചില്‍ നടത്തി.ഒരു സിസിടിവി ക്യാമറയില്‍ പോലും ശിവസൂര്യയുടെ ദൃശ്യം ഇല്ലാത്തതാണ് എസ്‌ഐടിയെ പ്രതിസന്ധിയിലാക്കിയത്.