സ്വപ്ന സുരേഷിനും പി സി ജോര്‍ജിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

സ്വര്‍ണക്കടത്തു സംഘവുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് വരുത്താന്‍ ശ്രമം നടത്തി.

 

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നു. 

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ സ്വപ്ന സുരേഷിനും പി സി ജോര്‍ജിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നു. 

സ്വര്‍ണക്കടത്തു സംഘവുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് വരുത്താന്‍ ശ്രമം നടത്തി. കെ.ടി.ജലീല്‍ നല്‍കിയ പരാതിയിലായിരുന്നു കേസെടുത്തത്. ജലീലും സരിതയുമാണ് പ്രധാന സാക്ഷികള്‍. ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതിയില്‍ നല്‍കിയിരിക്കുകയാണ്.