എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ക്രൈംബ്രാഞ്ച്
ചോദ്യ പേപ്പര്‍ ചോർച്ചയിൽ എംഎസ് സൊല്യൂഷന്‍സ് സിഇഓ എം.ഷുഹൈബിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് മരവിപ്പിച്ചു. എസ്ബിഐയുടേയും
കോഴിക്കോട്: ചോദ്യ പേപ്പര്‍ ചോർച്ചയിൽ എംഎസ് സൊല്യൂഷന്‍സ് സിഇഓ എം.ഷുഹൈബിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് മരവിപ്പിച്ചു. എസ്ബിഐയുടേയും കനറാ ബാങ്കിന്റേയും കൊടുവള്ളി ശാഖയിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഒളിവിൽ കഴിയുന്ന ഷുഹൈബിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും ക്രൈംബ്രാഞ്ച് അറിയിച്ചു.
ഷുഹൈബിന്റെ കൊടുവള്ളി എസ്ബിഐ ശാഖയിലെ അക്കൗണ്ടില്‍ 24 ലക്ഷത്തോളം രൂപയാണുള്ളത്. കാനറാ ബാങ്കിലെ അക്കൗണ്ടില്‍ കാര്യമായ തുകയില്ലെങ്കിലും കൂടുതല്‍ ഇടപാടുകള്‍ ഈ അക്കൗണ്ട് വഴി നടത്തിയിട്ടുണ്ട്. ഈ രണ്ട് അക്കൗണ്ടുകളുമാണ് ക്രൈംബ്രാഞ്ച് മരവിപ്പിച്ചത്.
കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഷുഹൈബിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കാനിരിക്കേയാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി. എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ക്ക് രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇവരുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.