വയനാട് സര്‍ക്കാര്‍ ടൗണ്‍ഷിപ്പിലെ 2വീടുകളുടെ മേല്‍ക്കൂരയില്‍ വിള്ളല്‍

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ .ടൗണ്‍ഷിപ്പിലെ 2 വീടുകളുടെ മേല്‍ക്കൂരയില്‍ ആണ് വിള്ളല്‍ രൂപപ്പെട്ട് ചോർച്ചയുണ്ടായത്.തകരാറുകള്‍ പരിഹരിക്കുമെന്നും ഉണ്ടായത് ഗൗരവതരമായ വിള്ളല്‍ ‌അല്ലെന്നും ഊരാളുങ്കല്‍ പ്രതികരിച്ചു.‌

 

ആദ്യ സോണിലെ എട്ട് ഏഴ് നപർ വീടുകളിലാണ് ഇപ്പോള്‍ വിള്ളല്‍ കണ്ടത്.വിള്ളല്‍ വീണ ഭാഗം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. മുകളിലും ചോർച്ച പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്

കല്‍പറ്റ: വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ .ടൗണ്‍ഷിപ്പിലെ 2 വീടുകളുടെ മേല്‍ക്കൂരയില്‍ ആണ് വിള്ളല്‍ രൂപപ്പെട്ട് ചോർച്ചയുണ്ടായത്.തകരാറുകള്‍ പരിഹരിക്കുമെന്നും ഉണ്ടായത് ഗൗരവതരമായ വിള്ളല്‍ ‌അല്ലെന്നും ഊരാളുങ്കല്‍ പ്രതികരിച്ചു.‌ആദ്യ സോണിലെ എട്ട് ഏഴ് നപർ വീടുകളിലാണ് ഇപ്പോള്‍ വിള്ളല്‍ കണ്ടത്.വിള്ളല്‍ വീണ ഭാഗം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. മുകളിലും ചോർച്ച പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്. 

വീടിന് തകരാറുണ്ടോ എന്ന് പരിശോധിക്കനായി നിരവധി ടെസ്റ്റുകള്‍ നടത്തും. അതിലാണ് കുറവുകള്‍ കണ്ടെത്തുന്നത്. പിന്നീട് ഇത് പരിഹരിക്കുക ആണ് ചെയ്യുന്നതെന്നും വിള്ളലില്‍ ആശങ്കപ്പെടാന്‍ ഇല്ലെന്നും വീട് സന്ദര്‍ശിച്ച ശേഷം ഊരാളുങ്കല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അരുണ്‍ ബാബു വ്യക്തമാക്കുന്നു.