പാസ്പോർട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ചു ;  സി.പി.ഒയ്ക്ക് സസ്പെൻഷൻ

പാസ്പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നുപിടിച്ച പൊലീസുകാരന് സസ്പെൻഷൻ. കൊച്ചി പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിജീഷിനെതിരെയാണ് നടപടി സ്വീകരിച്ചത്.

 

 പാസ്പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നുപിടിച്ച പൊലീസുകാരന് സസ്പെൻഷൻ. കൊച്ചി പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിജീഷിനെതിരെയാണ് നടപടി സ്വീകരിച്ചത്. വെരിഫിക്കേഷന്റെ ഭാഗമായി യുവതിയുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥൻ അവിടെവെച്ച് അതിക്രമം നടത്തുകയായിരുന്നു.

സംഭവത്തിൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നതിനിടെ, ഡി.ജി.പി.യുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് സി.പി.ഒ.യെ സസ്പെൻഡ് ചെയ്തത്. യുവതിയുടെ പരാതിയിൽ ഹാർബർ പൊലീസ് വിജീഷിനെതിരെ കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള ഗൗരവകരമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. നേരത്തെയും വിജീഷിനെതിരെ സമാനമായ പരാതികൾ ഉയർന്നിരുന്നു.