സിപിഎം പ്രവര്‍ത്തകര്‍ മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി
തിരുനെല്ലി ഉന്നതിയില്‍ സിപിഎം പ്രവർത്തകർ മദ്യം നല്‍കി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി.തിരുനെല്ലി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
Updated: Dec 10, 2025, 10:42 IST
സിപിഎം പ്രവർത്തകർ രാത്രി നെടുന്തന ഉന്നതിയില്‍ മദ്യം വിതരണം ചെയ്തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി
വയനാട്: തിരുനെല്ലി ഉന്നതിയില്‍ സിപിഎം പ്രവർത്തകർ മദ്യം നല്‍കി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി.തിരുനെല്ലി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
സിപിഎം പ്രവർത്തകർ രാത്രി നെടുന്തന ഉന്നതിയില്‍ മദ്യം വിതരണം ചെയ്തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.പൊലീസെത്തി പിടികൂടിയ 3 സിപിഎം പ്രവർത്തകരെ മറ്റ് പ്രവർത്തകർ ചേർന്ന് മോചിപ്പിച്ചെന്നും പരാതിയുണ്ട്. ഇത് പ്രദേശത്ത് സംഘർഷാവസ്ഥാ സൃഷ്ടിച്ചു.
പിന്നീട് സ്ഥലത്ത് തമ്ബടിച്ച ഇരുഭാഗം പാർട്ടി പ്രവർത്തകരെയും പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. സ്ഥലത്ത് ഏഴു മണിക്ക് ശേഷം എത്തരുതെന്നായിരുന്നു പോലിസ് നിര്‍ദേശം.നിലവില്‍ കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്തുള്ളത്.