ജി സുധാകരന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

സുധാകരനെ പ്രകോപിക്കേണ്ടെന്ന ആദ്യ നിലപാട് മാറ്റി. 

 

തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രനാകും എന്ന പ്രഖ്യാപനം വന്നതോടെ ജാഗ്രതയിലാണ് സിപിഎം മുന്നോട്ട് പോകുന്നത്.

ജി. സുധാകരന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണ്ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനോട് ഇനി മൃദുഭാവം വേണ്ട എന്ന നിലപാടാണ് നേതൃത്വം നല്‍കിയിരിക്കുന്നത്. 
സുധാകരനെ പ്രകോപിക്കേണ്ടെന്ന ആദ്യ നിലപാട് മാറ്റി. 

തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രനാകും എന്ന പ്രഖ്യാപനം വന്നതോടെ ജാഗ്രതയിലാണ് സിപിഎം മുന്നോട്ട് പോകുന്നത്. ജില്ലയിലെ ഭൂരിഭാഗം ലോക്കല്‍ ,ഏരിയ കമ്മിറ്റികളും ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. പാര്‍ട്ടി അംഗങ്ങളില്‍ ഒരാള്‍ പോലും സുധാകരനൊപ്പം പോകില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം.