തെരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്താന്‍ മറ്റന്നാള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും
80 സീറ്റിന് മുകളില്‍ നേടി അധികാര തുടര്‍ച്ച ഉണ്ടാകുമെന്ന പ്രാഥമിക വിലയിരുത്തലിലാണ് സിപിഎം സംസ്ഥാന നേതൃത്വം.
വിജയസാധ്യത പരിശോധിക്കുമ്പോള്‍ മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നല്‍കിയ കണക്ക് പരിശോധിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്താന്‍ മറ്റന്നാള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. ഭരണത്തുടര്‍ച്ചയുണ്ടാകും എന്ന പ്രതീക്ഷയിലാണ് സിപിഎം. 80ലധികം സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. തരംഗമെങ്കില്‍ 100ലേക്ക് എത്തുമെന്നുമാണ് വിലയിരുത്തല്‍. അതേസമയം, ചുരുങ്ങിയത് മൂന്ന് സീറ്റുകളാണ് എന്‍ഡിഎ ക്യാമ്പ് പ്രതീക്ഷിക്കുന്നത്.
വിജയസാധ്യത പരിശോധിക്കുമ്പോള്‍ മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നല്‍കിയ കണക്ക് പരിശോധിക്കും. 80 സീറ്റിന് മുകളില്‍ നേടി അധികാര തുടര്‍ച്ച ഉണ്ടാകുമെന്ന പ്രാഥമിക വിലയിരുത്തലിലാണ് സിപിഎം സംസ്ഥാന നേതൃത്വം. ഉയര്‍ന്ന പോളിംഗ് ശതമാനം തിരിച്ചടി ഉണ്ടാക്കില്ലെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. അതേസമയം, തെക്കന്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കഴിഞ്ഞ തവണത്തെ നേട്ടം ഇത്തവണയും ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫ് കരുതുന്നു.