സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും

നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറാണ് കേരള ഗവര്‍ണറായി ചുമതലയേല്‍ക്കുക.

 

പുതിയ ഗവര്‍ണറുടെ കാര്യത്തില്‍ മുന്‍വിധിയില്ലെന്നാണ് നേതൃത്വം പറയുന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ആരിഫ് മുഹമ്മദ് ഖാന് പകരം ഗവര്‍ണര്‍ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിച്ചത് സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാകും. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, ആരിഫ് മുഹമ്മദ് ഖാന്‍ സൃഷ്ടിച്ചതിനെക്കാള്‍ വലിയ പ്രതിസന്ധി തീര്‍ക്കുമോയെന്ന് സിപിഐഎമ്മിന് ആശങ്കയുണ്ട്.

പുതിയ ഗവര്‍ണറുടെ കാര്യത്തില്‍ മുന്‍വിധിയില്ലെന്നാണ് നേതൃത്വം പറയുന്നു. പൂര്‍ത്തിയായ ജില്ലാ സമ്മേളനങ്ങളുടെ അവലോകനവും വന നിയമ ഭേദഗതി വിവാദവും യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടാകും. ജില്ലാ സമ്മേളനങ്ങളുടെ അവലോകനവും വന നിയമ ഭേദഗതി വിവാദവും അജണ്ടയിലുണ്ട്. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറാണ് കേരള ഗവര്‍ണറായി ചുമതലയേല്‍ക്കുക.