സിപിഎമ്മിന്റെ സംസ്ഥാന സമിതി യോഗം ഇന്ന് ; സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കും

പേരാവൂരില്‍ കെ കെ ശൈലജയുടെയും തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെയും ഉള്‍പ്പെടെ തീരുമാനങ്ങള്‍ക്ക് സംസ്ഥാന സമിതിയില്‍ വിയോജിപ്പുകള്‍ ഉയരാനുള്ള സാധ്യത സംസ്ഥാന നേതൃത്വം കാണുന്നുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സമിതിയില്‍ പങ്കെടുക്കും.

സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ക്കും മറ്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ടയെങ്കിലും ജി സുധാകരന്‍ ഉയര്‍ത്തുന്ന വിയോജിപ്പുകള്‍ സംസ്ഥാന സമിതിയില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും. 

സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ട. സെക്രട്ടറിയേറ്റില്‍ ധാരണയായ സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച് അംഗീകാരം നേടും. കെ കെ ശൈലജയുടെയും പി കെ ശ്യാമളയുടെയും അടക്കം സ്ഥാനാര്‍ത്ഥിത്വത്തില്‍ വിയോജിപ്പുകള്‍ ഉയരാനുള്ള സാധ്യത നേതൃത്വം മുന്നില്‍ക്കണ്ടിട്ടുണ്ട്. ജി സുധാകരന്റെ നിലപാടുകളും ചര്‍ച്ചയാകും. പാലക്കാട് സിപിഎം വിതരുടെ കണ്‍വെന്‍ഷനും ഇന്ന് നടക്കും.